ഞാന്‍ ഒരു ഗാന്ധിയനാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി! ബ്രിസ്ബേനിലെ റോമ പാര്‍ക്കില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തതിനു ശേഷം അവിടെ ഒത്തുകൂടിയ ഇന്ത്യന്‍ ജനസമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മ ഗാന്ധിയുടെ തത്വങ്ങളും ആദര്‍ശങ്ങളും എപ്പോഴും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് ഇന്നു വളരെ പ്രസക്തിയുണ്ടെന്നും മോഡി പറഞ്ഞു.
പ്രകൃതിയെ എന്നും ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു മഹാത്മ ഗാന്ധി. പ്രകൃതിയെ എപ്പോഴും സ്നേഹിച്ചിരുന്ന അദ്ദേഹം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് എതിരായിരുന്നു. ഗാന്ധിജി വിശ്വസിച്ച അക്രമരാഹിത്യം ഇന്നത്തെ സമൂഹത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.
പോര്‍ബന്തറിലെ ഒരു സാധാരണ മനുഷ്യന്റെ ജനനത്തിനല്ല ഒക്ടോബര്‍ രണ്ടാം തീയതി സാക്ഷിയായതെന്നും മറിച്ച് പുതിയൊരു യുഗത്തിന്റെ പിറവിക്കു കൂടിയാണെന്നും
. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ ആഗോള താപനത്തിനും തീവ്രവാദത്തിനും പരിഹാരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.