ഈ സാങ്കേതിക വിദ്യ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. എന്തൊക്കെ പുതിയ കണ്ടുപിടുത്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മൊബൈഒല്‍ ഫോണിന്റെ കാര്യത്തിലാണെങ്കില്‍ ഈ പോക്കറ്റിലിട്ടുനടക്കാവുന്ന് ഇത്തിരിക്കുഞ്ഞന്‍ കമ്പ്യൂട്ടറില്‍ തന്നെ നിരവധി മാറ്റങ്ങളാണ് കണ്ണടച്ച് തുറക്കുന്നതിനിടെ സംഭവിക്കുന്നത്.
എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യലാണ് ഒരു പൊല്ലാപ്പ്. അത്യാവശ്യ സമയത്ത് നോക്കുമ്പോള്‍ ലവന്‍ പറയും ചാര്‍ജില്ല മര്യാദയ്ക്ക് പെട്ടന്ന് ചാര്‍ജ് ചെയ്തോ അല്ലെങ്കില്‍ ഞാനിപ്പോള്‍ കണ്ണടക്കുമെന്ന്. അവിടെയാണ് നമുക്ക് അരിശം വരിക. ഇനി അത് ഒന്ന് ചാര്‍ജ് ചെയ്തു വരാന്‍ സമയം കാത്തിരിക്കണം. ഈ ദേഷ്യത്തിനിടയ്ക്ക് നമ്മള്‍ പലപ്പോഴും ചെറുതായിട്ടെങ്കിലും ഒന്ന് അലറി പ്രതിഷേധിക്കാന്‍ നമുക്ക് തോന്നും.
ഇനി അങ്ങനെ തോന്നിയാല്‍ ഒട്ടും മടിക്കേണ്ട, ഇത്തിരി ശബ്ദം കൂട്ടി അങ്ങ് അലറിയേക്കു. വേറൊന്നിനുമല്ല മൊബില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍. കേട്ടിട് അമ്പരക്കേണ്ട കാര്യമില്ല. ശബ്ദം കേട്ടാക് കരണ്ട് തരുന്ന ഉപകരണം ഗവേഷകര്‍ വികസിപ്പിച്ച് കഴിഞ്ഞു!
സംഭവത്തിന് നിലവില്‍ മൊബൈല്‍ ഫോണിന്റെ വലിപ്പമുണ്ട്. സിങ്ക് ഓക്‌സൈഡ് ഉപയോഗിച്ച് ശബ്‌ദമുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍ വൈദ്യൂതോര്‍ജമാക്കി മാറ്റുകയാണ് ഇതിന്റെ സാങ്കേതികത. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയും നോക്കിയയും ചേര്‍ന്നാണ് ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
ഇതുപയോഗിച്ച് സാധാരണ നാം കേള്‍ക്കുന്ന ഒച്ചകളോ നമ്മുടെ സംസാരമോ ഒരു ഗ്യാലറിയിലെ ആരവമോ ഉറക്കെയുളള സംസാരമോ ഉപയോഗിച്ച് ബാറ്ററി ചാര്‍ജു ചെയ്യാന്‍ കഴിയും. നോക്കിയ ലൂമിയ 925 മാതൃകയുടെ വലിപ്പത്തിലുളളതാണ് പുതിയ ഗാഡ്‌ജററ്. അഞ്ച് വോള്‍ട്ട് ഉത്‌പാദിപ്പിക്കാന്‍ ഇതിനുകഴിയും.