അഞ്ച് തവണ ബോക്സിങില്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ എം സി മേരി കോമിന്റെ ഏറ്റവും വലിയ സ്വപ്നം റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുക എന്നതായിരുന്നു. എന്നാല്‍ ഇടിക്കൂട്ടിലെ പുലിക്കുട്ടിക്ക് റിയോ ഒളിമ്പിക്സ് എന്ന ആഗ്രഹം നേടാന്‍ സാധിച്ചില്ല. രണ്ടാമത്തെ യോഗ്യതാ മത്സരത്തിനിടെയാണ് മേരി കോമിന് കപ്പ് നഷ്ട്മായത്.
ജെര്‍മനിയുടെ അസ്സീസ് നിമാനിയോട് 2-0 നാണ് മേരി കോം പരാജയമറിഞ്ഞത്. ആദ്യ റൌണ്ടില്‍ തന്നെ നിമാനി മേരി കോമിനെ ശക്തമായി നേരിടുകയായിരുന്നു. കരുത്തോടെ രണ്ടാം റൌണ്ടില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു താരം.
അതേസമയം, റിയോ ഒളിമ്പിക്സിനു ശേഷം താന്‍ വിരമിക്കുമെന്ന് താരം നേരത്തേ വ്യക്തമാക്കിയിരുന്നു. റിയോ ഒളിമ്പിക്‌സിനുള്ള ടീമില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും വടക്കു കിഴക്കന്‍ സംസഥാനങ്ങളോടുള്ള അവഗണനയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും മേരി കോം ആരോപിച്ചിരുന്നു.