മുന്‍ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കുമെതിരെ മോഷണ കുറ്റം ആരോപിച്ച് മുന്‍ അര്‍ജന്റീനിയന്‍ ഫുട്ബോളര്‍ ഡീഗോ മറഡോണ രംഗത്ത്. മുന്‍ഭാര്യ ക്ലോഡിയ വില്ലഫാ്നിയും ആ ബന്ധത്തിലെ മക്കളായ ഡല്‍മ, ജിയാന്നിന എന്നിവരും ചേര്‍ന്ന് തന്റെ 29 കോടിയോളം രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് മറഡോണ പൊലീസിൽ പരാതി നൽകിയത്.
2000-2015 കാലയളവില്‍ 34 ലക്ഷം പൗണ്ട് ( 29 കോടിയോളം രൂപ) തട്ടിയെടുത്തെന്നാണ് മറഡോണയുടെ ആരോപണം. പണം മൂവരും ചേര്‍ന്ന് യുറഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും ഫുട്‌ബോള്‍ മറഡോണ കോടതിയിൽ പറഞ്ഞു.
മുന്‍ഭാര്യയായ ക്ലോഡിയക്ക് യൂറുഗ്വേയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനിടെ മകള്‍ ജിയാന്നിന ഓഗസ്റ്റ് 31ന് അര്‍ജന്റീനയില്‍നിന്നു യുറുഗ്വേയിലേക്ക് പോയി. മണിക്കൂറുകള്‍ക്ക് ശേഷം തിരികെ വരികയും ചെയ്തു. ഇത് തട്ടിയെടുത്ത പണം നിഷേപിക്കാനായിരുന്നെന്നാണ് മറഡോണയുടെ അഭിഭാഷകന്‍ പറയുന്നത്.
അങ്ങനെയെങ്കില്‍ ജിയാന്നിനയെ കസ്റ്റഡിയിലെടുക്കുകയല്ലാതെ മാര്‍ഗമില്ലെന്നും മറഡോണയുടെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മറഡോണയുടെ ആരോപണം നിഷേധിച്ചു കൊണ്ട് മകള്‍ ജിയാന്നിന രംഗത്തെത്തി.