പെന്‍സില്‍വാനിയയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത. മകന്‍ പിതാവിനെ കൊലപ്പെടുത്തിയത് അതിദാരുണമായി. പെന്‍സില്‍വാനിയയിലെ ലന്‍കാസ്റ്ററിലാണ് 67 വയസ്സുള്ള പിതാവിനെ യുവാവ് കൊലപ്പെടുത്തിയത്. ഡൊണാള്‍ഡ് മെഷി എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. 32 വയസ്സുള്ള മകന്‍ ഡൊണാള്‍ഡ് മെഷി ജൂനിയറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളുടെ തല ഫ്രിഡ്ജിലെ ഫ്രീസറില്‍ നിന്നും ഉടല്‍ ബെഡ്‌റൂമിലെ കിടക്കയില്‍ നിന്നുമാണ് ലഭിച്ചത്.
ബുധനാഴ്ച രാവിലെ വെസ്റ്റ് സ്‌ട്രൊബറി സ്ട്രീറ്റിലുള്ള ഒരു വീട്ടില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ വന്നു. തങ്ങളുടെ കുടുംബാംഗമായ ഡൊണാള്‍ഡ് മെഷിയെ കാണാനില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ആയിരുന്നു അത്. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ മകന്‍ തന്നെയാണ് പിതാവിന്റെ തല ഫ്രീസറിലുണ്ടെന്നും, ശരീരം കിടക്കയിലുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പ്രതിയേയും കൂട്ടി ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ ഒരു പ്ലേറ്റില്‍ തല, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും കണ്ടെത്തുകയായിരുന്നു.
കൊലപാതകം ചൊവ്വാഴ്ചയാണ് നടന്നത്. വീട്ടില്‍വച്ച് കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തി. അതിനുശേഷം ശരീരഭാഗങ്ങള്‍ വാളുപയോഗിച്ച് അറുത്തുമാറ്റി.