ലിംഗത്തിൽ അസഹനീയ വേദന; യുവാവിനെ പരിശോധിച്ച ഡോക്‌ടർമാർ ഞെട്ടി...

റെയ്‌നാ തോമസ്
ചൊവ്വ, 7 ജനുവരി 2020 (11:25 IST)
ലിംഗത്തിന് സഹിക്കാനാവാത്ത വേദന കാരണം ആശുപത്രിയിൽ എത്തിയതാണ് 39കാരനായ യുവാവ്. ഓരോ ദിവസം കഴിയുന്തോറും ലിംഗത്തിന്റെ രൂപം മാറി മാറി വരുകയായിരുന്നു. അങ്ങനെയാണ് ലിംഗത്തിൽ കോളിഫ്ലവർ രൂപത്തിലുള്ള മുഴ വളരുന്നതായി കണ്ടെത്തിയത്. ലിംഗം മുഴ കൊണ്ട് മൂടിയ നിലയിലായിരുന്നു. ലൈംഗിക ജീവിതം അദ്ദേഹത്തിന് ആസ്വദിക്കാനാവില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു.
 
വളരെ അപൂർവമായ രോ​ഗമാണ് ഇതെന്നും ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം യുവാവ് രോഗാവസ്ഥയിൽ നിന്ന് സുഖം പ്രാപിച്ചു. രോ​ഗിയുടെ പേര് പുറത്ത് വിടാതെ ഹണ്ടിംഗ്ടണിലെ മാർഷൽ യൂണിവേഴ്സിറ്റിയിലെ ​ഡോക്ടർമാർ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടു. ഡോ. ആന്റണി എൽ ഖർക്കിയും സഹപ്രവർത്തകരും ട്യൂമറിന്റെ ഗ്രാഫിക് ഫോട്ടോ പുറത്തുവിടുകയും ചെയ്തു. കോളിഫ്ളവർ രൂപത്തിലായിരുന്നു മുഴ വളർന്നിരുന്നുതെന്നു ഡോ. ആന്റണി പറയുന്നു.
 
വർഷങ്ങളായി ഇയാൾ 'ബുഷ്കെ-ലോവൻ‌സ്റ്റൈൻ ട്യൂമർ' കൊണ്ട് ബുദ്ധിമുട്ടുന്നുവെന്നും പരിശോധനയിൽ കണ്ടെത്താനായി. ബുഷ്കെ-ലെവെൻസ്റ്റൈൻ ട്യൂമർ ലൈംഗികപരമായി പകരുന്ന അപൂർവ രോഗമാണ്. ഇത് ലിം​ഗത്തെയാണ് പ്രധാനമായി ബാധിക്കുന്നത്. വളരുന്ന കോളിഫ്ളവർ പോലുള്ള ട്യൂമറാണ് ബി‌എൽ‌ടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article