കുചേലനായി ജയറാം; ഭാരം 20 കിലോ കുറച്ചു, തല മൊട്ടയടിച്ചു!

അനസൂയ നമ്പ്യാര്‍

ശനി, 4 ജനുവരി 2020 (16:47 IST)
അടുത്തിടെയായി ഓരോ കഥാപാത്രങ്ങള്‍ക്കുമുള്ള ലുക്കിലേക്ക് എത്താന്‍ എന്ത് തയ്യാറെടുപ്പും നടത്താന്‍ ഒരുങ്ങുന്ന ജയറാമിനെയാണ് സിനിമാലോകം കണ്ടുകൊണ്ടിരിക്കുന്നത്. തെലുങ്ക് ചിത്രത്തിനായി മെലിഞ്ഞ ജയറാം തന്‍റെ അടുത്ത സിനിമ ചെയ്യുന്നത് സംസ്‌കൃത ഭാഷയിലാണ്. കുചേലന്‍റെയും ശ്രീകൃഷ്‌ണന്‍റെയും സൌഹൃദം വിഷയമാക്കുന്ന ഈ സിനിമയ്ക്കായി ശരീരഭാരം 20 കിലോയാണ് ജയറാം കുറയ്ക്കുന്നത്. മാത്രമല്ല, തല മുണ്ഡനം ചെയ്യുകയും ചെയ്‌തു.
 
‘നമോ’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. വിശ്വഗുരു, നേതാജി തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ സംവിധായകനാണ് വിജീഷ് മണി. 
 
മൈഥിലി ജാവദേക്കര്‍, സര്‍ക്കാര്‍ ദേശായ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. പത്മശ്രീ അനൂപ് ജലോട്ടയാണ് ‘നമോ’യ്ക്ക് സംഗീതം നല്‍കുന്നത്. ബി ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ് ലോകനാഥനാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍