മെട്രോയില്‍ യാത്ര ചെയ്യവെ യുവതിയുടെ ശരീരത്തില്‍ സ്‌പര്‍ശിച്ചു; യുവാവ് അറസ്‌റ്റില്‍

തുമ്പി എബ്രഹാം
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (16:08 IST)
ദുബായ് മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയുടെ പുറകിൽ പിടിച്ചതിന് പാക് യുവാവ് അറസ്റ്റിൽ‌. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ അൽ റിഫ പൊലീസ് സ്റ്റേഷനിലെത്തിച്ചു. 29കാരനായ യുവാവിനെതിരെ ലൈംഗിക പീഡനത്തിനെതിരെ കേസെടുത്തു. 

35കാരിയായ ഫിലിപ്പൈൻസ് സ്വദേശിനിയാണ് പരാതിക്കാരി. സുഹൃത്തുമൊത്ത് ബുർജുമാനിലേക്ക് മെട്രോയിൽ യാത്ര ചെയ്യവെ യുവാവ് പുറകിൽ പിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 
 
തിരിക്കില്ലാത്ത സമയത്തായിരുന്നു ഇതെന്നും മനപ്പൂർവമായിരുന്നു യുവാവിന്റെ പെരുമാറ്റമെന്നും യുവതി കോടതിയിൽ പറഞ്ഞു. കേസിൽ ഒക്ടോബർ പത്തിന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article