മുഖം മുറിഞ്ഞ് രണ്ടായി, ഉടല്‍ തിമിംഗലം വിഴുങ്ങി, കഴുത്തുതുളച്ച് കമ്പിയിട്ടു, മുഖം നിറയെ ആണിയടിച്ചു, തലനിറയെ പല്ലുകള്; ഒരു ചിത്രകാരി എന്തൊക്കെ ചെയ്യുന്നു‍!

Webdunia
വ്യാഴം, 11 ഫെബ്രുവരി 2016 (15:34 IST)
സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാവരും മേക്കപ്പ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശരീരത്തില്‍ ഭീകര രൂപങ്ങള്‍ വരച്ച് താരമാവുകയാണ് റാഡിക്കാന്‍ഡ്രിയ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. 
 
ഉടല്‍ തിമിംഗലം വിഴുങ്ങിയതും മുഖം കീറി മുറിച്ചതും അസ്ഥികൂടവും കണ്ണുകള്‍ ചൂഴ്ന്നെടുത്തതും വികൃതമായ മുഖങ്ങളുമടക്കം കണ്ടാല്‍ പേടി തോന്നുന്ന നിരവധി ചിത്രങ്ങളാണ് ആന്‍ഡ്രിയ തന്റെ ശരീരത്തില്‍ വരച്ചു തീര്‍ത്തത്. 
 
ഇവര്‍ സ്വന്തം ശരീരത്തില്‍ വരച്ച നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.
 
തന്റെ കഴിവുകള്‍ ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാനാണ് റാഡിക്കാന്‍ഡ്രിയ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്.
 
യൂ ട്യൂബിലും ‘മേല്‍വോളന്റ് മേക്കപ്പ് ആര്‍ട്ട് ബൈ റാഡിക്കാന്‍ഡ്രിയ’ എന്ന ഫേസ്ബുക്ക് പേജിലും ഷെയര്‍ ചെയ്ത റാഡിക്കയുടെ കരവിരുത് ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു.