പ്രിന്‍സിപ്പാളുമായി യുവതിയായ അധ്യാപികയ്ക്ക് അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് ഭര്‍ത്താവുമായി യുവതി വഴക്കിടുന്നത് പതിവായിരുന്നു. ഒളിച്ചോടുന്ന ദിവസം ഇതേവിഷയത്തെ ചൊല്ലി ഭര്‍ത്താവ് യുവതിയെ വഴക്ക് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജോലിക്കാരിയേയും കുഞ്ഞിനെയേയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയുമായിരുന്നു.
തിരികെ വീട്ടില്‍ എത്തിയ യുവതി ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കാമുകനായ പ്രന്‍സിപ്പാളിന്റെ വീട്ടിലേക്ക് പോകുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇയാളുമായി തിരികെ വീട്ടിലേക്ക് എത്തുകയും ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് ബലമായി കുട്ടിയെ പിടിച്ചു വാങ്ങുകയും തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.