ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഒരാഴ്ച കഴിഞ്ഞ് മാത്രം പിന്നീട് ചാര്‍ജ് ചെയ്താല്‍ മതിയാകുന്ന മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും വന്നാലോ? ഒന്നു പോടേയ്... എന്ന് പുഛിക്കാന്‍ വരട്ടെ. സംഗതി പത്തുവര്‍ഷം കഴിഞ്ഞാല്‍ യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. അതായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആപ്പിളിന്റെ പുറത്തിറങ്ങുന്ന ഐ ഫോന്‍ 18ല്‍ പുതിയ ഊര്‍ജ്ജക്ഷമമായ ബാറ്ററിയാകും ഉണ്ടാകാന്‍ പോകുന്നത്. നിലവിലെ ലിഥിയം- അയണ്‍ ബാറ്ററിയേക്കാള്‍ പത്തിരട്ടി ഊര്‍ജ്ജ സാന്ദ്രത ഉള്ളതും ഭാരവും വലിപ്പവും കുറഞ്ഞതുമായ ലിഥിയം ഓക്സിജന്‍ ബാറ്ററി ഗവേഷകര്‍ വികസിപ്പിച്ചുകഴിഞ്ഞു.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഈ വിപളവകരമായ കണ്ടുപിടുത്തത്തിനു പിന്നില്‍. മാനവ രാശിയെ വിപ്ലവകരമായി മാറ്റിമറിക്കുന്ന കണ്ടെത്തലാണ് ഇത്. അതായത് നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളാണ് മിക്ക ഇലക്ട്രിക് ഉത്പന്നങ്ങളിലും ഊര്‍ജ്ജ ശ്രോതസായി ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍ മുതല്‍ ഇലക്രിക് വാഹനങ്ങളില്‍ വരെ. എന്നാല്‍ ഇവയേക്കാള്‍ 90 ശതമാനം കാര്യക്ഷമമായ ലിഥിയം ഓക്സിജന്‍ ബാറ്ററികള്‍ നിലവിലെ ഒരു ഐ ഫോണില്‍ ഉപയോഗിച്ചാല്‍ അത് അടുത്ത ആഴ്ച കഴിഞ്ഞ് മാത്രം ചാര്‍ജ്ജ് ചെയ്യുന്നതിനേക്കുറിച്ച് ആലോചിച്ചാല്‍ മതി.
കൂടാതെ ഈ ബാറ്ററില്‍ ഒരു ഇലക്ട്രിക് കാറിലാണ് ഉപയോഗിക്കുന്നത് എന്നിരിക്കട്ടെ. ഒറ്റ ചാര്‍ജില്‍ ആ കാര്‍ സഞ്ചരിക്കുക 500 കിലോമീറ്റര്‍ ദൂരമാകും....! അതായത് നിലവില്‍ ഊര്‍ജ്ജക്ഷമതയുള്ള ഏതൊരു കാറും ഫുള്‍ ടാങ്ക് ഇന്ധനവുമായി താണ്ടുന്നതിലും അധികം! എങ്ങനെയുണ്ട്? നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററിയേക്കാള്‍ കാര്യ്ക്ഷമം, ഭാരക്കുറവ്, വലിപ്പക്കുറവ്, 2000 ല്‍ അധികം പ്രാവശ്യം ചാര്‍ജ് ചെയ്യാം, നിര്‍മ്മാണ ചിലവ് കുറവ് തുടങ്ങിയ പല മെച്ചങ്ങളും ലിഥിയം ഓക്സിജന്‍ ബാറ്ററിക്കുണ്ട്. മാത്രമല്ല വളരെ വേഗം ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കും. അതായത് മിനുട്ടുകള്‍ കൊണ്ട്...!
ഇലക്ട്രോണിക്സ് മേഖലയിലും വാഹന മേഖലയിലും രാജ്യങ്ങളുടെ സാമ്പത്തിക മേഖലയിലും ദൂരവ്യാപകമായ സ്വാധ്ഹിനം ഉണ്ടാക്കാന്‍ പോകുന്നതാണ് ഈ കണ്ടുപിടുത്തം. ഇലക്ട്രോണിക്സ് മേഖല നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതാങ്കുപോള്‍ വാഹന മേഖല പൂര്‍ണമായി പെട്രോളിയം വിമുക്തമാകും എന്നതാണ് ലിഥിയം ഓക്സിജന്‍ ബാറ്ററികള്‍ ഉണ്ടാക്കുന്ന ഗുണങ്ങളെങ്കില്‍ പെട്രോളിയം കയറ്റുമതിയെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങള്‍ സാമ്പത്തികമായി തവിടുപൊടിയാകും എന്നതാണ് ദുരന്തവശം.
കേബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗം പ്രഫസര്‍ ക്ലാരെ ഗ്രേയുടെ നേതൃത്വത്തിലാണ് പുതിയ ബാറ്ററി വികസിപ്പിച്ചെടുത്തത്. പരീക്ഷണ ശാലയില്‍ ബാറ്ററി ചാര്‍ജ് ചെയ്ത് പ്രവര്‍ത്തിപ്പിച്ച് കാണിച്ചെങ്കിലും അത് വ്യാവസായിക ഉത്പാദനത്തിലേക്കെത്താന്‍ 10 വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ ലക്കം സയന്‍സ് ജേര്‍ണലില്‍ ഇതുമായി ബന്ധപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ലിഥിയം -ഓക്സിജന്‍ ബാറ്ററികള്‍ വിപണിയിലെത്തുന്നതോടെ ലോകം പെട്രോളിയം വിമുക്തമാകും. ചുരുക്കം ചില ഭാരവാഹനങ്ങള്‍ മാത്രമേ പെട്രോളിയം ഉപയോഗിക്കുകയുള്ളു, പാചക വാതകത്തിനും, റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടാര്‍ നിര്‍മ്മാണത്തിലും മാത്രമായി പെട്രോളിയം ഖനനം ഒതുങ്ങും. അതായത് നിലവില്‍ ലോകാ സമ്പ്ദ് ഘടനയെ നിയന്ത്രിക്കുന്ന പെട്രോളിയത്തിന്റെ അപ്രമാദിത്യം തകരാന്‍ തുടങ്ങുകയാണ്. ഇതു മാത്രമല്ല ലോകം മറ്റൊരു പ്രതിസന്ധിയേയും അഭിമുഖീകരിക്കേണ്ടിവരും.
ഊര്‍ജ്ജ പ്രതിസന്ധി. അതായത് വാഹനങ്ങള്‍ മുഴുവനും ഇലക്ട്രിക് ആകുന്നതൊടെ രാജ്യങ്ങള്‍ക്ക് വ്യാവസായിക മേഖലയില്‍ മാത്രല്ല, ഗതാഗത മേഖലയിലും ഊര്‍ജ്ജം അത്യധികം ആവശ്യമായി വരും. ഓരോ രാജ്യവും പിന്നീട് മുങ്കരുതല്‍ നല്‍കുക ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള നിര്‍മ്മാണങ്ങള്‍ക്കാകും. സാധ്യമായ എല്ലാ മേഖലകളും ഊര്‍ജോത്പാദനത്തിന് വലിയ പ്രയത്നം തന്നെ നല്‍കേണ്ടതായി വരും. എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തും. അടുത്ത പത്ത് വര്‍ഷത്തിനും ശേഷം ലോകം കാണാന്‍ പോകുന്നത് ഇതൊക്കെയാണ്.