മൊബൈല്‍ ഫോണ്‍ ചര്‍ജ് ചെയ്യുമ്പോള്‍ അതു ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ ഇങ്ങനെ പറയുന്നതില്‍ പലതും അബദ്ധ ധാരണകളാണ് എന്ന് നിങ്ങള്‍ക്കറിയാമോ. ഇത്തരത്തില്‍ നിരവധി ധാരണകള്‍ ഫോണ്‍ ചാര്‍ജിങുമായി ബന്ധപ്പെട്ടുണ്ട്. അതില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ കോള്‍ ചെയ്യാന്‍ പാടില്ല എന്നത്.
ഫോണ്ചാര്ജ് ചെയ്യുമ്പോള്പൊട്ടിത്തെറിച്ച വാര്ത്തകളാണ് ഇത്തരം ഒരു മിത്ത് പരക്കാന്കാരണമായത്. ചൈനയിലെ മാ ലിംങ് എന്നയാളാണ് ചാര്ജ് ചെയ്യുന്ന സമയത്ത് ഫോണ്പൊട്ടിത്തെറിച്ച് മരിച്ചത്. എന്നാല്‍ ഇത് ഒരൊറ്റപ്പെട്ട സംഭവമാണ്. ഇത്തരത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങള്ക്ക് ഫോണ്‍വിളിക്കാനും. സോഷ്യല്മീഡിയ നോട്ടിഫിക്കേഷനുകള്‍ നോക്കുവാനും പറ്റും. അതേസമയം മൊബൈലിന്റെ പ്രോസസര്‍ ചൂടാകുന്നുണ്ടോ എന്ന് ശ്രദ്ദിക്കണമെന്ന് മാത്രം. ഇതോടപ്പം തേര്‍ഡ് പാര്ട്ടി ഫോണ്ചാര്‍ജ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്ഉപയോഗിക്കുന്നത് അത്ര നല്ലതെല്ലെന്നാണ് പറയപ്പെടുന്നത്.
ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് ബാറ്ററിക്ക് കേടാണെന്നതും ഒരു തെറ്റായ വാദമാണ്. എല്ലാ പ്രമുഖ മൊബൈലിന്റെയും ഔദ്യോഗിക മോഡലിനും ബാറ്ററി ചാര്ജറിലും വ്യാജനുണ്ട്, എന്നാല്. ബാറ്ററിയെ നശിപ്പിക്കുന്നവയാണ് ഇവ എന്ന് ഒരു പഠനവും പറയുന്നില്ല. ഒറിജിനല്‍ ചാര്‍ജറുകള്‍ നല്‍കുന്ന പ്രവര്‍ത്തന മേന്മ ഇവ നല്‍കാത്തതിനാലാണ് ഇത്തരമൊരു വാദത്തിനു കാരണം. ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകള്‍ പെട്ടന്ന് ചൂടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് ചിലപ്പോള്‍ ഷോര്‍ട്ടിനു കാരണമാകെന്നതിനാല്‍ അല്‍പ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.
രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ലെന്നതും ഒരു അബദ്ധ ധാരണയാണ്.നിങ്ങള്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ബാറ്ററി മിഴുവനും ചാര്‍ജായാലും വീണ്ടും തനിയെ ചാര്‍ജായിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണുകള്‍. കാരണം അവയില്‍ നിറയെ ആപ്പുകള്‍ ആ സമയത്തും പ്രവര്‍ത്തിക്കുന്നുണ്ടാകും. എന്നാല്‍ രാത്രിമുഴുഗ്വന്‍ ചാര്‍ജ് ചെയ്യണമെന്നല്ല പറയുന്നത്. ബാറ്ററി എപ്പോളും 40 ശതമാനത്തിനും- 80 ശതമാനത്തിനിടയിലും നിര്ത്തുന്നതാണ് നല്ലത്.
ഫോണ്‍ ഇടയ്ക്കിടെ സ്വിച് ഓഫ് ചെയ്യുന്നതോ, റീ സ്റ്റാര്‍ട്ട് ചെയ്യുന്നതോ ബാറ്ററിക്ക് കേടാണെന്ന ഒരു വാദവുമുണ്ട്. ഈ പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നില്ല. അടിസ്ഥാനപരമായി മൊബൈല്‍ ഫോണ്‍ ഒരു യന്ത്രമാണ്. അത് ഇടയ്ക്കിടെ അല്പനേരം സ്വിച്ച് ഓഫ് ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ആപ്പിള്‍ ഫോണ്‍ ആഴ്ചയിലൊരിക്കലെങ്കിലും സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ചാര്‍ജ് തീരാതെ വീണ്ടും ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസുകുറയ്ക്കും എന്നതും തെറ്റായ ചിന്തയാണ്. ലിഥിയം അയണ്‍ ബാറ്ററികള്‍ ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്നവയല്ല എന്നതാണ് സത്യം.