ഇക്വഡോറിൽ അതിശക്തമായ ഭൂചലനം; 28 മരണം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

Webdunia
ഞായര്‍, 17 ഏപ്രില്‍ 2016 (09:40 IST)
ഇക്വഡോറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. 28 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും തടസ്സപ്പെട്ടു.

പെസഫിക് സുമാനി വാണിങ് സെന്റര്‍ പ്രാദേശിക സുനാമി മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരമായ ക്വിറ്റോയിൽ 40 സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നു. തുടര്‍ ചലനങ്ങള്‍ 5.6 വരെ രേഖപ്പെടുത്തി. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം