കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും വീ​സ അ​നു​വ​ദി​ച്ചു; കൂ​ടി​ക്കാ​ഴ്ച 25ന് ന​ട​ക്കു​മെ​ന്ന് സൂചന

ബുധന്‍, 20 ഡിസം‌ബര്‍ 2017 (20:12 IST)
വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു പാകിസ്‌ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാക് സര്‍ക്കാര്‍ വീസ അനുവദിച്ചു. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു ന​ൽ​കി​യ​ത്.

കുൽഭൂഷൺ ജാദവിന്റെ കുടുംബത്തിന് വീസ അപേക്ഷ ലഭിച്ചതായും തുടർനടപടികൾ നടന്നുവരികയാണെന്നും പാകിസ്ഥാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീസ അനുവദിച്ചതായുള്ള അറിയിപ്പ്. ഈ മാ​സം 25ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണു സൂ​ച​ന.

കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ അറസ്‌റ്റ് ചെയ്‌തത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണു ജാദവെന്നാണ് പാകിസ്ഥാന്റെ ആരോപണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ളി സ്വ​ദേ​ശി​യാ ഇദ്ദേഹം റി​ട്ട​യ​ർ ചെ​യ്ത​ശേ​ഷം ഇ​റാ​നി​ലെ ച​ബ​ഹ​ർ തു​റ​മു​ഖ​പ​ട്ട​ണ​ത്തി​ൽ ച​ര​ക്കു​ഗ​താ​ഗ​ത ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍