രാജ്യത്തെ പുരുഷന്മാര്‍ തന്റെ ഹെയര്‍ സ്‌റ്റൈല്‍ പിന്തുടരണം: കിം ജോംഗ്‌

Webdunia
ശനി, 28 നവം‌ബര്‍ 2015 (11:48 IST)
വടക്കന്‍ കൊറിയയുടെ ഭരണാധികാരി കിം ജോംഗ്‌ ഉന്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞ നേതാവാണ്. ഭരണത്തിലും പ്രവര്‍ത്തനത്തിലും വ്യത്യസ്‌ഥത നടത്തുന്ന കിം ജോംഗ് രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ ഉത്തരവ് നല്‍കിയിരിക്കുകയാണ്. രാജ്യത്തെ പുരുഷന്മാര്‍ തന്റെ ഹെയര്‍ സ്‌റ്റൈല്‍ പിന്തുടരണമെന്നും സ്‌ത്രീകള്‍ തന്റെ ഭാര്യയയുടെ സ്‌റ്റൈലും പിന്തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുടിയുടെ സ്‌റ്റൈല്‍ പിന്തുടരുന്നതിനൊപ്പം ചീക് വൃത്തിയാക്കി വെക്കാനും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഡയിലി മെയില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ കിം ജോംഗ്‌ ഉന്നിന്റെ ഉത്തരവ്‌ അനുസരിച്ച്‌ വേണം വടക്കന്‍ കൊറിയന്‍ പുരുഷന്മാര്‍ മുടി മുറിക്കാന്‍. മുടിയുടെ നീളം രണ്ട്‌ സെന്റിമീറ്റര്‍ ആകാം. കുടാതെ വശങ്ങള്‍ ഷേവ്‌ ചെയ്യുകയും വേണം. സ്‌ത്രികള്‍ക്ക് തന്റെ ഹെയര്‍ സ്‌റ്റൈല്‍ പിന്തുടരാന്‍ ആകില്ലാത്തതിനാല്‍ തന്റെ ഭാര്യയുടെ രീതിയില്‍ മുടിവെട്ടണമെന്നും നിര്‍ദേശമുണ്ട്.

കിം ജോംഗിന്റെ ഉത്തരവിനോട് സമ്മിശ്ര പ്രതികരണമാണ് രാജ്യത്ത് നിന്നും ലഭിക്കുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകരും നേതാക്കളും പരസ്യപ്രസ്‌താവനയ്‌ക്ക് തയാറായില്ലെങ്കിലും സിനിമ രംഗത്തുള്ളവര്‍ പ്രതിഷേധം അറിയിച്ചതായിട്ടാണ് വിവരം. അതേസമയം, ഉത്തരവിനോട് ആര്‍ക്കും എതിര്‍പ്പ് ഇല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.