മാധ്യമ പ്രവര്‍ത്തകരേ ‘സാത്താന്‍ നയിക്കുന്നവര്‍‘ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈജിപ്ഷ്യന്‍ കോടതി. കലാപകാരികളുമായി ബന്ധമാരോപിച്ച് അല്‍ജസീറയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകരുടെ ശിക്ഷ വിധിക്കുന്നതിനിടെയാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊടതി വിശേഷണം നല്‍കിയത്.
ഓസ്‌ട്രേലിയന്‍ ജര്‍ണലിസ്‌റ്റ് പീറ്റര്‍ ഗ്രെസ്‌റ്റേ, ഈജിപ്‌ഷ്യന്‍-കനേഡിയന്‍ ഫെഡല്‍ ഫാമി, ഈജിപ്‌ത്യന്‍ നിര്‍മ്മാതാവ് ബാഹര്‍ മൊഹമ്മദ് എന്നിവരെയാണ് ശിക്ഷിച്ചത്. രാജ്യത്തിന് അപകീര്‍ത്തി വരുത്തുന്ന വാര്‍ത്തകള്‍ ചമച്ചുണ്ടാക്കുന്നു പ്രചരിപ്പിക്കുന്നു നിരോധിത സംഘടനയായ ബ്രദര്‍ഹുഡുമായി ബന്ധമുണ്ടാക്കി എന്നിവയാണ് ഇവര്‍ക്കെതിരേ ഉയര്‍ത്തിയ ആരോപണം.
ഗ്രാസ്‌തേയ്‌ക്കും ഫാമിക്കും ഏഴ് വര്‍ഷവും ബാഹര്‍ മൊഹമ്മദിന് പത്തു വര്‍ഷവുമാണ് ശിക്ഷ ലഭിച്ചത്. സാത്താന്‍ അയച്ചവര്‍ ജര്‍ണലിസം രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചെന്ന് വിധി പ്രസ്‌താവനയില്‍ കോടതി വ്യക്‌തമാക്കി.
ഒരു ഡച്ചുകാരനും രണ്ടു ബ്രിട്ടീഷ് ജര്‍ണലിസ്‌റ്റുകളും ഉള്‍പ്പെടെ മറ്റ് 11 പേര്‍ക്ക് നേരത്തേ പത്തു വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. വിചാരണ ചെയ്യപ്പെട്ട 20 ല്‍ 16 പേര്‍ക്കും ഡിസംബറില്‍ തീവ്രവാദികളായി പ്രഖ്യാപിച്ച ബ്രദര്‍ഹൂഡ് ബന്ധം ഈജിപ്‌ത് ആരോപിക്കുന്നുണ്ട്.