അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ, ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ചു

വ്യാഴം, 25 ഫെബ്രുവരി 2021 (15:03 IST)
അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണഗൂഡം. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡുകൾ വിലക്കിയ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവാണ് ബൈഡൻ റദ്ദ് ചെയ്‌തത്.
 
അമേരിക്കയുടെ വ്യവസായ മേഖലയ്ക്ക് ദോഷകരമായതിനാലാണ് ഗ്രീൻ കാർഡ് നിരോധനം ഒഴിവാക്കുന്നതെന്ന് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കകാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനെന്ന പേരിലാണ് ട്രംപ് ഭരണഗൂഡം കഴിഞ്ഞവർഷം മുതൽ ഗ്രീൻ കാർഡ് വിതരണം നിർത്തി‌വെച്ചത്. തീരുമാനം പതിനായിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍