കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നിലെ കാരണം വെളിപ്പെടുത്തണമെന്ന് ചൈനയോട് ബ്രിട്ടന്‍

ശ്രീനു എസ്

തിങ്കള്‍, 15 ഫെബ്രുവരി 2021 (09:49 IST)
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നിലെ കാരണം വെളിപ്പെടുത്തണമെന്ന് ചൈനയോട് ബ്രിട്ടന്‍. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇത് പിന്തുണച്ചാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. കൊവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടനയുടെ അന്വേഷകര്‍ നേരത്തേ വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. വുഹാനിലെ ലാബില്‍ നിന്ന് കൊറോണ വൈറസ് പടരാന്‍ ഒരു സാധ്യതയും ഇല്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.
 
എന്നാല്‍ ഈ കണ്ടെത്തലിനെ വൈറ്റ് ഹൗസ് വിമര്‍ശിച്ചു. കണ്ടെത്തല്‍ ചൈനീസ് സര്‍ക്കാരിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തമായിരിക്കണമെന്നാണ് വൈറ്റ് ഹൗസ് പറഞ്ഞത്. 
 
'ഇത് ചന്തയില്‍ നിന്നാണോ പടര്‍ന്നത്, അതോ വവ്വാലുകളില്‍ നിന്നോ, ഈനാംപേച്ചിയില്‍ നിന്നാണോ, നമുക്ക് തെളിവുകള്‍ വേണം, ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു'- ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍