കൊവിഡ് പകര്‍ച്ചവ്യാധിയെ നേരിടുന്ന കാര്യത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് മെക്‌സിക്കോയെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രു മാന്വല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ നമ്മുടെ അയല്‍ രാജ്യം കൊറോണയെ എതിര്‍ക്കുന്നതില്‍ നമ്മെക്കാളും പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. മെക്‌സിക്കോയില്‍ കൊവിഡ് മൂലം മരണപ്പെട്ടത് രണ്ടുലക്ഷത്തിലധികം പേരാണ്.