ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനം കിട്ടാന്‍ ഇനി മുതല്‍ നാലുമണിക്കൂര്‍ മുമ്പെ എത്തണം

Webdunia
ബുധന്‍, 20 ജൂലൈ 2016 (08:21 IST)
ജിദ്ദ എയര്‍പോര്‍ട്ട് വഴി യാത്രചെയ്യുന്നവര്‍ ഇനി മുതല്‍ നാല് മണിക്കൂര്‍ മുന്‍പേ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. ജിദ്ദ് കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം അധികൃതരാണ് പുതിയ തീരുമാനം അറിയിച്ചത്. എന്നാല്‍ കുട്ടികള്‍, പരസഹായം വേണ്ടവര്‍, വയോദികര്‍, എന്നിവര്‍ക്ക് ഈ നിയയമത്തില്‍ ഇളവുകളുണ്ട്. യാത്രാ നടപടികള്‍ പൂര്‍ത്തിയാകും വരെ ഇത്തരം യാത്രികരെ ഒരാള്‍ക്ക് സഹായിക്കാം.
 
അതേസമയം, വിമാനത്താവളത്തില്‍ അല്‍ മുസാഫിരീന്‍ സംവിധാനത്തിന് അംഗീകാരമായി. നേരത്തെ പെരുന്നാള്‍ ദിനങ്ങളില്‍ നടത്തിയ പരീക്ഷണം വിജയമായതിനെ തുടര്‍ന്നാണ് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്‍കിയത്. യാത്രാ സമയത്തിന് മുമ്പെ യാത്രക്കാര്‍ ലോഞ്ചില്‍ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാന്‍ ഈ സംവിധാനം സഹായമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 
 
Next Article