ജപ്പാനില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തി. കൊവിഡിന്റെ മൂന്നാം വരവിനെ പ്രതിരോധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് പുതിയ വൈറസിനെ കണ്ടെത്തുന്നത്. കാന്റ്‌റോ ഏറിയയിലാണ് വൈറസിനെ കണ്ടെത്തിയത്. ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്‌സുനോബു കാറ്റോയാണ് ഇക്കാര്യം അറിയിച്ചത്.
ജപ്പാനില്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസുകളെക്കാള്‍ വ്യത്യസ്ഥമാണ് പുതിയ വൈറസെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫക്ഷസ് ഡിസീസ് പറഞ്ഞു. ഇതുവരെ നാലുലക്ഷത്തോളം പേര്‍ക്കാണ് ജപ്പാനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡുമൂലം 7,194 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്.