24 മണിക്കൂറിനിടെ 13,993 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,09,77,387

ശനി, 20 ഫെബ്രുവരി 2021 (09:57 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 13,993 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഒൻപതുലക്ഷ കടന്നു. 1,09,77,387 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും രോഗമുക്തരുടെ എണ്ണം കുറവാണ്. 10,307 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 101 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,56,212 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ആറുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,06,78,048 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 1,43,127 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,07,15,204 പേർ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍