ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 1500 കടന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (16:10 IST)
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 1500 കടന്നു. മൂന്നുദിവസമായി തുടരുന്ന യുദ്ധത്തില്‍ 3500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലില്‍ മാത്രം 900 പേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ 700 പേരും കൊല്ലപ്പെട്ടു. അതേസമയം ഹമാസിന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
 
മൂന്നുലക്ഷം സൈനികര്‍ യുദ്ധം ചെയ്യാനായി രംഗത്തുണ്ടെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. അതേസമയം ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ ബന്ദികളെ പരസ്യമായി വധിക്കുമെന്ന് ഹമാസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article