ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു: ഇരുരാജ്യങ്ങളിലുമായി മരണസംഖ്യ 1200 കടന്നു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (08:38 IST)
ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇരുരാജ്യങ്ങളിലുമായി മരണസംഖ്യ 1200 കടന്നു. ഹമാസ് നടത്തിയ ആക്രമണത്തില്‍ 700ലധികം പേരാണ് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. സംഗീത പരിപാടി നടന്ന സ്ഥലത്ത് 260 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്.
 
ഇസ്രായേലില്‍ നിന്നുള്ള 130 പൗരന്മാരെ തങ്ങള്‍ പിടികൂടിയിട്ടുണ്ടെന്ന് ഹമാസ് വെളിപ്പെടുത്തി. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പാലസ്തീനികളെ വിട്ടയക്കണമെന്ന് ഹമാസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍