തിരിച്ചടിച്ച് ഇസ്രായേൽ, ഹമാസ് വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു

ശനി, 7 ഒക്‌ടോബര്‍ 2023 (17:24 IST)
ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കി ഇസ്രായേല്‍. ഓപ്പറേഷന്‍ അയേണ്‍ സ്വാര്‍ഡ്‌സ് എന്ന പേരിലാണ് ഇസ്രായേലിന്റെ തിരിച്ചടി. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ അയച്ചതായി ഇസ്രായേല്‍ സൈന്യം എക്‌സില്‍ കുറിച്ചു.
 

אנחנו במלחמה. pic.twitter.com/XNM3l7fEQH

— Benjamin Netanyahu - בנימין נתניהו (@netanyahu) October 7, 2023
രാജ്യം യുദ്ധത്തെ നേടുകയാണെന്നും യുദ്ധത്തില്‍ വിജയം നേടുക ഇസ്രായേല്‍ മാത്രമായിരിക്കുമെന്നും ശത്രുക്കള്‍ക്ക് അവര്‍ ഒരിക്കലും ചിന്തിക്കാത്ത വില നല്‍കേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു. ഇസ്രായേലിനെ ആക്രമിക്കുക വഴി ഹമാസ് വലിയ തെറ്റാണ് ചെയ്തതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി. ഇസ്രായേല്‍ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കാമ്പിനെറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍