ഇസ്രയേലിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരക്ക്: 44പേര്‍ക്ക് ദാരുണാന്ത്യം

ശ്രീനു എസ്
വെള്ളി, 30 ഏപ്രില്‍ 2021 (12:11 IST)
ഇസ്രയേലിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരക്കില്‍പെട്ട് 44പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. കൂടാതെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തയുണ്ട്. മൗണ്ട് മെറോണില്‍ ജൂതരുടെ മതപരമായ ചടങ്ങിനിടെയാണ് തിരക്കുണ്ടായത്. ഇസ്രയേല്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് ആശുപത്രികളില്‍ എത്തിച്ചത്.
 
അപകടത്തില്‍ 38പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തീര്‍ത്ഥാടന കേന്ദ്രത്തില്‍ എങ്ങനെയാണ് ഇത്തരമൊരു അപകടം ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഒരു ലക്ഷത്തോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയായിരുന്നു ചടങ്ങ് നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article