തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ധര്‍മജന്‍ പറന്നെത്തും നേപ്പാളില്‍ നിന്ന്

Webdunia
വെള്ളി, 30 ഏപ്രില്‍ 2021 (11:42 IST)
മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനത്തില്‍ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന സുപ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് കോഴിക്കോട് ജില്ലയിലെ ബാലുശേരി. ഇടതിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന മണ്ഡലമാണെങ്കിലും ഇത്തവണ ശക്തനായ എതിരാളിയെ രംഗത്തിറക്കി കളം പിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. സിനിമ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയാണ് ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത് സ്ഥാനാര്‍ഥി സച്ചിന്‍ ദേവിന് ഭീഷണി ഉയര്‍ത്താന്‍ ധര്‍മജന് സാധിച്ചിരുന്നു. വോട്ടെടുപ്പിനു ശേഷം ധര്‍മജന്‍ വീണ്ടും സിനിമാ തിരക്കുകളിലേക്ക് മാറി.

ഷൂട്ടിങ്ങിന്റെ ഭാഗമായി നേപ്പാളിലാണ് ധര്‍മജന്‍ ഇപ്പോള്‍. വോട്ടെടുപ്പിനു പിന്നാലെയാണ് അദ്ദേഹം നേപ്പാളിലേക്ക് പോയത്. തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ നേപ്പാളില്‍ നിന്ന് ധര്‍മജന്‍ പറന്നെത്തും. ധര്‍മജന്‍ നാളെ ബാലുശേരിയില്‍ എത്തും. തിരുവനന്തപുരത്തുള്ള ഇടത് സ്ഥാനാര്‍ഥി സച്ചിന്‍ ദേവും ബാലുശേരിയിലേക്ക് എത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article