വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി; കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഇസ്രായേല്‍ വാങ്ങുമെന്ന് ഇറാന്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:55 IST)
വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒപ്പിടുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രായേല്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പറഞ്ഞു. 
 
അതേസമയം ഇസ്രയേല്‍ ചുവപ്പുരേഖകള്‍ എല്ലാം കടന്നുവെന്നും ശിക്ഷ ഒഴിവാക്കില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇറാന്‍ ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്നത് അവരുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article