പൂരപ്പറമ്പില്‍ സുരേഷ് ഗോപി ആംബുലന്‍സിലെത്തിയ സംഭവത്തില്‍ പരാതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:01 IST)
പൂരപ്പറമ്പില്‍ സുരേഷ് ഗോപി ആംബുലന്‍സിലെത്തിയ സംഭവത്തില്‍ പരാതി. അഭിഭാഷകനായ സന്തോഷ് കുമാര്‍ ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ചികിത്സ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റ് ആവശ്യത്തിനുപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ പ്രശ്‌നം പരിഹരിക്കാന്‍ വരുകയായിരുന്നു.
 
മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സാഹചര്യത്തിലാണ് ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിച്ചത്. റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. സുരേഷ് ഗോപിക്ക് ആരോഗ്യപ്രശ്‌നം ഉള്ളതുകൊണ്ടാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ തുടക്കത്തിലെ ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article