മനുഷ്യകുരുതി തുടര്‍ന്ന് ഇസ്രയേല്‍; ബെയ്‌റൂട്ടിലെ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

രേണുക വേണു
വെള്ളി, 11 ഒക്‌ടോബര്‍ 2024 (07:51 IST)
Israel attack in Lebanon

ലെബനനിന്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. വ്യാഴാഴ്ച വൈകിട്ട് നടന്ന വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായും 117 പേര്‍ക്ക് പരുക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. റാസ് അല്‍ നബാ, ബുര്‍ജ് അബി ഹൈദര്‍ എന്നീ രണ്ട് സമീപപ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് നിലകളുള്ള കെട്ടിടം തകര്‍ന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇസ്രയേല്‍ നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോപിച്ചു. 
 
ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈന്യം ആവര്‍ത്തിച്ചു വെടിയുതിര്‍ക്കുകയും രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യൂണിഫില്‍ അറിയിച്ചു. 
 
ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതല്‍ ഇസ്രയേല്‍ കരയാക്രമണം നടത്തി വരികയാണ്. മിസൈലുകള്‍, റോക്കറ്റ്, വിക്ഷേപണ സ്ഥലങ്ങള്‍, നിരീക്ഷണ ഗോപുരങ്ങള്‍, ആയുധപ്പുരകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. അതിര്‍ത്തിയിലേക്ക് എത്താന്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങള്‍ നശിപ്പിച്ചതായും ഇസ്രയേല്‍ സൈന്യം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article