ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞെന്ന് അമേരിക്ക. രണ്ടു വര്‍ഷമായി തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 45, 000 ഭീകരര്‍ കൊല്ലപ്പെട്ടു. 15,000 പേര്‍ മാത്രമാണ് ഇനി ഐഎസില്‍ അവശേഷിക്കുന്നതെന്നും യുഎസ് പ്രതിരോധ വിഭാഗം വ്യക്തമാക്കുന്നു.
ഐഎസില്‍ 60, 000ത്തോളം പേര്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം ആരംഭിക്കുന്നത്. ഇതിനുശേഷം ഭീകരരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. അംഗബലം നാലില്‍ ഒന്നായി കുറഞ്ഞു കഴിഞ്ഞു. എന്നാല്‍, ഭീകരരെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ എത്രവര്‍ഷം വേണ്ടിവരുമെന്ന് അറിയില്ലെന്നും യുഎസ് ലഫ്‌നന്റ് ജനറല്‍മാരില്‍ ഒരാളായ മാക് ഫാര്‍ലന്റ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാത്രം 25,000 ഐഎസ് ഭീകരരാണ് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിന് മുമ്പത്തെ വര്‍ഷം 20,000 പേരെയും വധിച്ചിരുന്നു. ഭീകരരുടെ ധന സൂക്ഷിപ്പിച്ച് കേന്ദ്രത്തിലും പണം സൂക്ഷിച്ചിരുന്ന സങ്കേതങ്ങളിലും നടത്തിയ ആക്രമണങ്ങളിലൂടെ ജിഹാദികളുടെ ശക്തി തകര്‍ന്നിരിക്കുകയാണ്.