ഒരു പ്ലേറ്റ് ചോറിനൊപ്പം അവര്‍ ആ അമ്മയ്ക്ക് നല്‍കിയത് സ്വന്തം മകന്റെ വേവിച്ച ശരീരം!

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (14:23 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ കേട്ട് പലതവണ ഞെട്ടിയതാണ്. എന്നാല്‍, 2015ല്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. റിപ്പോര്‍ട്ടുകള്‍ അന്നത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. മനുഷ്യ മനസ്സാക്ഷികളെ ഞെട്ടിക്കുന്നതായിരുന്നു ആ അമ്മ പറഞ്ഞ കാര്യങ്ങള്‍. മൂന്ന് ദിവസം പട്ടിണിക്കിട്ട യുവതിയ്ക്ക് ഐ എസ് ഭീകരര്‍ നല്‍കിയത് അവരുടെ മകന്റെ വേവിച്ച ശരീരം. ഒന്നുമറിയാത്ത ആ അമ്മയെ കൊണ്ട് അവര്‍ ഭക്ഷണം മുഴുവന്‍ കഴിപ്പിക്കുകയും ചെയ്തു.

ഈജിപ്ഷ്യന്‍ ടിവി ചാനലായ  എക്സ്ട്രാ ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. യസീദി യുവതിയായ ദാഖിലിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഐ എസുകാരില്‍ നിന്നും രക്ഷപെട്ട ദാഖിലിയാണ് ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥ വെളിപ്പെടുത്തിയത്.

സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കിയാണ് ഐഎസ് തങ്ങളുടെ ക്രൂരതകള്‍ കാണിക്കുന്നത്. ദിവസങ്ങളോളം അവര്‍ തന്നെ ലൈംഗിക അടിമയായി ഉപയോഗിച്ചുവെന്ന് യുവതി പറയുന്നു. ‘മൂന്ന് ദിവസം ഭക്ഷണം പോലും തന്നില്ല. മൂന്ന് ദിവസം പട്ടിണി കിടന്ന എനിക്ക് അവര്‍ ചോറിനൊപ്പം കറിയും തന്നു. വിശപ്പ് കാരണം അത് മുഴുവന്‍ കഴിക്കുകയും ചെയ്തു’.- യുവതി പറയുന്നു.

എന്നാല്‍, ചോഡിനോടൊപ്പം യുബതിയ്ക്ക് നല്‍കിയത് അവരുടെ ഒരു വയസ്സുള്ള മകന്റെ വേവിച്ച ശരീരമായിരുന്നു. തനിക്ക് മുന്നില്‍ എത്തിയത് സ്വന്തം മകന്റെ വെന്ത ശരീരമാണെന്ന് ആ അമ്മ അറിഞ്ഞതുമില്ല. തന്റെ കുഞ്ഞിനെയായിരുന്നു ഭക്ഷിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഹ്രദയം പൊട്ടുന്ന അവസ്ഥയായിരുന്നു ഉണ്ടായതെന്നും യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ന്യൂനപക്ഷമായ യസീദികള്‍ക്ക് നേരെ കൊടുംക്രൂരതകളാണ് ഐ എസ് ഭീകരര്‍ അഴിച്ചുവിടുന്നത്.
Next Article