ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ മരണത്തിന് ഉപയോഗിച്ചത് ‘വിഎക്സ്‘ എന്ന അതിമാരക വിഷം. വെള്ളിയാഴ്ച പുറത്തു വിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം മലേഷ്യന്‍ അധികൃതര്‍ നടത്തിയത്.
ഫെബ്രുവരി13ന് ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് കിം ജോങ് നാമ് കൊല്ലപ്പെട്ടത്. വളരെ ചെറിയ അളവില്‍ ശരീരത്തില്‍ എവിടെയെങ്കിലും പുരട്ടിയാല്‍ പോലും മരണം സംഭവിച്ചേക്കാവുന്ന രാസവസ്തുവാണ് 'വിഎക്‌സ്' എന്നാണ് റിപ്പോര്‍ട്ട്.
ഇന്തൊനേഷ്യയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള രണ്ട് യുവതികള്‍ ദ്രവരൂപത്തിലുള്ള വിഷപദാര്‍ത്ഥം നാമിന്റെ മുഖത്ത് പുരട്ടുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉത്തരകൊറിയന്‍ ചാരസംഘടനയാണ് കൊല നടത്തിയതെന്നാണ് ദക്ഷിണകൊറിയയുടെ ആരോപണം.
‘വിഎക്സ്‘ എന്ന മാരക വിഷം കൂട്ടക്കൊലയ്‌ക്ക് ഉപയോഗിക്കുന്നതാണ്.