ഇസ്രായേലിന് നേര അപ്രതീക്ഷിത ആക്രമണവുമായി ഇറാൻ, തൊടുത്തത് 180ലധികം ഹൈപ്പർ സോണിക് മിസൈലുകൾ, ആശങ്കയിൽ മലയാളികൾ

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (08:03 IST)
Iran Israel
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഇസ്രായേലിനെതിരെ ഇറാന്‍ 180ലധികം ഹൈപ്പര്‍ സോണിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യം വെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്ത് വെച്ച് തന്നെ ഇസ്രായേല്‍ ഇവ വെടിവെച്ചിട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
അക്രമണങ്ങളെ തുടര്‍ന്ന് ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ് ഇസ്രായേലി പൗരന്മാരും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യം കൂടിയാണ് ഇസ്രായേല്‍. അതേസമയം അക്രമണത്തില്‍ ഇസ്രായേലിന്റെ എയര്‍ബേസ് തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
 അപ്രതീക്ഷിതമായ ആക്രമണം ഇസ്രായേലിനെയും പശ്ചിമേഷ്യയിലെയും മലയാളികളടങ്ങുന്ന ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണ്. സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്നും മേഖലയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article