ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ, മരണാനന്തരം ബഹിരാകാശത്ത് അലിഞ്ഞു ചേരാൻ ഒരു റോക്കറ്റ് യാത്ര !

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (19:48 IST)
മരിച്ചു കഴിഞ്ഞാൽ മോക്ഷം ലഭിക്കുന്നതിന് ഭൌതികാവശിഷ്ടങ്ങൾ പുണ്യ നദികളിൽ ഒഴുക്കുന്ന പതിവുണ്ട് നമ്മുടെ രാജ്യത്ത്. എന്നൽ അതിനുമെല്ലാം എത്രയോ മുകളിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു അമേരിക്കയിലെ ആളുകൾ. ശാസ്ത്രം പുരോഗമിച്ചതോടെ മോക്ഷം നേടാനുള്ള മാർഗവും പുരോഗമിച്ചു എന്നു വേണമെങ്കിൽ പറയാം. മരിച്ച ശേഷം ഭൌതികാവശിഷ്ടങ്ങൾ ഭഹിരാകാശത്ത് ലയിപ്പ് ചേർക്കുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാൻഫ്രാൻസിസ്കോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനി.
 
മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഭൌതികാവശിഷ്ടങ്ങൾ ഒരു പെട്ടിയിലാക്കി. റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്തെത്തിക്കും. ഇവിടിരുന്ന് ചിന്തിക്കുമ്പോൾ നമുക്ക് തമാശായായി തോന്നിയേക്കാം. എന്നാൽ നൂറോളം കുടുംബങ്ങൾ പണം നൽകി തങ്ങളുടെ ബന്ധുക്കളുടെ ഭൌതികാവശിഷ്ടങ്ങൾ ബഹിരാകാശത്ത് എത്തിച്ചു എന്നതാണ് വാസ്തവം. 
 
പണം നൽകി ഭൌതികാവശിഷ്ടങ്ങൾ സ്പെയിസിൽ എത്തിയില്ലെങ്കിലോ എന്ന സംശയവും വേണ്ട. ബഹിരാകാശ വാനത്തിന്റെ സഞ്ചാരപഥം കാണിക്കുന്ന ഒരു മൊബൈൽ ആപ്പും ഈ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ ഭൌതികാവശിഷ്ടങ്ങളുടെ യാത്രയുടെ വിശദാംശങ്ങൾ ലൈവായി തന്നെ അറിയാം. ഭൂമിയെ നാലുവർഷത്തോളം വലയം ചെയ്തസേഷമാകും ഈ ബഹിരാകാശവാഹനം തിരികെയെത്തുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article