ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍. സാറ സ്റ്റീവന്‍സണ്‍ ആണ് സ്വന്തം മുലപ്പാല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് കുടിക്കാനായി കൊടുത്തത്. ടീം അംഗങ്ങള്‍ക്കായി നടത്തിയ ബോട്ട് പാര്‍ട്ടിയിലാണ് സംഭവം. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയാവുകയും സാറക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി എത്തുകയുമായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന വീഡിയോ പങ്കുവെച്ച സാറ അടിക്കുറിപ്പായി കുറിച്ചത് നിങ്ങളുടെ മുലപ്പാല്‍ കുടിച്ചിട്ടില്ലെങ്കില്‍ കൂട്ടുകാര്‍ ശരിക്കും കൂട്ടുകാരാണോ എന്നായിരുന്നു.
കൂടാതെ മറ്റുള്ളവരുടെ മുലപ്പാല്‍ കുടിക്കാനും അതിന്റെ വീഡിയോയില്‍ തന്നെ ടാഗ് ചെയ്യാനും സാറ ആവശ്യപ്പെടുന്നു. വീഡിയോയില്‍ പമ്പ് ഉപയോഗിച്ച് സാറ സ്വന്തം മുലപ്പാല്‍ എടുത്തു കുടിച്ച ശേഷം ഒപ്പമുള്ളവര്‍ക്കും കുടിക്കാന്‍ കൊടുക്കുകയായിരുന്നു. കൂടെ സാറയുടെ ഭര്‍ത്താവും മകനും ഉണ്ടായിരുന്നു.