ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമിച്ചിട്ടില്ല: മ്യാന്‍മര്‍

Webdunia
വ്യാഴം, 11 ജൂണ്‍ 2015 (11:11 IST)
മണിപ്പൂരിലെ ചാന്ദല്‍ ജില്ലയില്‍ കഴിഞ്ഞ ആഴ്‌ച പതിനെട്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മ്യാന്‍മര്‍  അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഭികരവേട്ടയെ തള്ളി മ്യാന്‍മര്‍ രംഗത്ത്.  അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന വാര്‍ത്ത തെറ്റാണ്. അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നതിനായി മ്യാന്‍മര്‍ മണ്ണ് ഉപയോഗിക്കാന്‍ കലാപകാരികളെ അനുവദിക്കില്ലെന്നും മ്യാന്‍മര്‍ ഭരണകൂടം വ്യക്തമാക്കി.
 
മ്യാന്‍മറിലെ പടിഞ്ഞാറന്‍ മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മണിപ്പൂര്‍ കലാപകാരികളുടെ സംഘത്തെ വധിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഭരണകൂടം വിശദീകരണവുമായി രംഗത്തത്തെിയത്. മണിപ്പൂരിലെ ചാന്ദല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പതിനെട്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശത്ത് ആസാം റൈഫിള്‍സും സൈന്യവും ചേര്‍ന്നാണ് ആക്രമണം അഴിച്ചു വിട്ടത്.
 
ഇന്ത്യൻ സൈന്യം ആക്രമണം ഏതാണ്ട് പൂർത്തിയാക്കിയതിന് ശേഷമാണ് മ്യാമൻമറിലെ ഭരണകൂടം പോലും ഇതേക്കുറിച്ച് അറിഞ്ഞത്. ഭീകരരെ അമർച്ച ചെയ്ത ശേഷം സൈനികർ സുരക്ഷിതമായി ഇന്ത്യൻ അതിർത്തിയിലേക്ക് മടങ്ങുകയും ചെയ്തു. വ്യോമസേനാ ഹെലികോപ്ടറുകളും, ആധൂനിക ഉപകരണങ്ങളും  സൈന്യത്തിന് പിന്തുണ നൽകി.മണിപ്പൂരിലെ ഉഗ്റുല്‍, ചാന്ദല്‍ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലിലാണ് കൂടുതല്‍ തീവ്രവാദികള്‍ മരിച്ചത്. നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എട്ട് ഭീകരരേയും സൈന്യം വധിച്ചു.