1.8 കോടി ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ, ലോകത്തേ ഏറ്റവും വലിയ കുടിയേറ്റ സമൂഹം

Webdunia
ശനി, 16 ജനുവരി 2021 (14:29 IST)
2020ലെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് എന്ന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.
 
2020ലെ കണക്കുകൾ പ്രകാരം 1.8 കോടി ആളുകളാണ് ഇന്ത്യക്കു പുറത്ത് കഴിയുന്നതെന്ന് യു.എന്‍. ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സി(യു.എന്‍.ഡി.ഇ.എസ്.എ.)ന്റെ പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ക്ലെയര്‍ മെനോസി പറഞ്ഞു. യു.എ.ഇ., യു.എസ്. സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരായ ഇന്ത്യക്കാരുള്ളത്.യു.എ.ഇയില്‍ 35 ലക്ഷം, യു.എസില്‍ 27 ലക്ഷം, സൗദി അറേബ്യയില്‍ 25 ലക്ഷം എന്നിങ്ങനെയാണ് പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യം. 
 
അതേസമയം കുടിയേറ്റ സമൂഹത്തിന്റെ വലിപ്പത്തിന്റെ കാര്യത്തില്‍ മെക്‌സിക്കോയും റഷ്യയുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ഇരു രാജ്യങ്ങളിലെയും 1.1 കോടി വീതം ആളുകളാണ് വിദേശത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article