അമേരിക്കയിലെ ഫ്ളോറിഡയിൽ വീശിയടിച്ച അതിശക്തമായ യാൻ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. കാറ്റിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടതോടെ തെക്ക് കിഴക്കന്‍ ഫ്‌ളോറിഡ പരക്കെ ഇരുട്ടിലായി. കടല്‍ത്തീരത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും റോഡുകള്‍ വെള്ളത്തിനടിയിലാകുകയും വാഹനങ്ങൾ ഒഴുകിപോകുകയും ചെയ്തു.
ഫ്‌ളോറിഡയിലെ 18 ലക്ഷത്തോളം ജനങ്ങളാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇരുട്ടിലായതെന്നാണ് റിപ്പോര്‍ട്ടുകൾ.ആയിരക്കണക്കിനാളുകളെ സുരക്ഷിതമേഖലയിലേക്ക് മാറ്റി. കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്തമഴയില്‍ പല മേഖലയിലും വീടുകളും കൃഷിയിടങ്ങളും നശിച്ചു.