ഭാര്യയ്ക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാനുള്ള അനുമതി പോലുമില്ല, പങ്കാളിക്ക് സെക്‌സ് നിഷേധിച്ചുള്ള സമരവുമായി ന്യൂയോര്‍ക്കിലെ ജൂത സ്ത്രീകള്‍

അഭിറാം മനോഹർ
വ്യാഴം, 21 മാര്‍ച്ച് 2024 (18:14 IST)
വിവേചനപരവും നീതിപൂര്‍വമല്ലാത്തതുമായ വിവാഹമോചന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ന്യൂയോര്‍ക്കിലെ എണ്ണൂറിലേറെ ജൂതവനിതകള്‍. ഭര്‍ത്താക്കന്മാര്‍ക്ക് ശാരീരിക ബന്ധം നിഷേധിച്ചുകൊണ്ടാണ് സമരം. ന്യൂയോര്‍ക്കിലെ കിരിയാസ് യോവേല്‍ എന്ന ജൂത സമൂഹത്തിലെ വനിതകളാണ് അപൂര്‍വമായ ഈ സമരം ആരംഭിച്ചിരിക്കുന്നത്.
 
2020ല്‍ ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു വിവാഹമോചനത്തിനായി കാത്തിരിക്കുന്ന മാല്‍കി ബെര്‍കോവിറ്റ്‌സാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കിരിയാസ് യോവേല്‍ വിഭാഗക്കാരുടെ നിയമപ്രകാരം ഗാര്‍ഹീക പീഡനത്തിനെതിരെ സ്ത്രീക്ക് പരാതി നല്‍കാന്‍ പോലും സമൂഹാചാര്യന്റെ അനുമതി ആവശ്യമാണ്. വിവാഹമോചനത്തിന് അപേക്ഷിക്കാനുള്ള അവകാശവും ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്കില്ല. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സ്ത്രീകളുടെ സമരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article