സദാചാരവാദികള്‍ കേള്‍ക്കുന്നുണ്ടോ? അരനൂറ്റാണ്ടിനകം മനുഷ്യന്‍ യന്ത്രങ്ങളുമായി സെക്സിലേര്‍പ്പെടുമത്രേ..!

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2015 (12:31 IST)
വിവാഹമെന്നാല്‍ ആണും പെണ്ണും തമ്മില്‍ നടത്തുന്നതാണെന്ന ധാരണകളൊക്കെ തകിടം മറിഞ്ഞിരിക്കുന്നു. ആണും ആണും തമ്മിലും സ്ത്രീകള്‍ പരസ്പരവും വിവാഹം കഴിക്കുന്ന പുതിയ ലോകക്രമത്തില്‍ പുതിയൊരു ഞെട്ടിപ്പിക്കുന്ന പ്രവചനം കൂടി പുറത്തുവന്നിരിക്കുന്നു. മറ്റൊന്നുമല്ല. മനുഷ്യന്‍ അധികം താമസിയാതെ യന്ത്രമനുഷ്യന്മാരുമായി പ്രണയബന്ധവും ലൈംഗിക ബന്ധവുമൊക്കെ വളേര്‍ത്തിയെടുക്കാന്‍ തുടങ്ങുമെന്നാണ് പുതിയ പ്രവചനം.

അരനൂറ്റാണ്ടിനകം യന്ത്രങ്ങളുമായി മാത്രം മനുഷ്യൻ ബന്ധങ്ങൾ നിലനിർത്തുന്ന കാലം സമാഗതമാകാൻ പോവുകയാണെന്നാണ് ഗവേഷകർ സൂചന നൽകുന്നത്. അതായത് മനുഷ്യര്‍ തമ്മിലുള്ള മാനസികന്‍ ശാരീരിക ബന്ധങ്ങള്‍ ഇനി അധികം കാലം നിലനില്‍ക്കില്ല എന്നാണ് കാണുന്നത്. റോബോട്ടുകളോടുള്ള ലൈംഗിക അഭിനിവേശത്തിന് റോബോഫിലിയ എന്നാണ് പേരിട്ടിരിക്കുന്നത്. സാങ്കേതിക വിദ്യകള്‍ പുരോഗമികുന്നതോടെ മനുഷ്യനേപ്പോലെ ലൈംഗിക അനുഭവങ്ങള്‍ റോബോട്ടുകള്‍കും നല്‍കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

സെക്‌സ് സൈക്കോളജിസ്റ്റായ ഡോ. ഹെലെൻ ഡ്രിസ്‌കോൾ പറയുന്നത് മെഷീനുകളെ ശാരീരിക പങ്കാളികളാക്കുന്ന കാലം വിദൂരമല്ലെന്നാണ്. നിലവിൽ തന്നെ സെക്‌സ് മാനെക്യുൻസിനെ ഓൺലൈനിൽ വാങ്ങുന്നതിനുള്ള സംവിധാനമുണ്ട്. ജീവിതത്തോട് അവയെ വളരെക്കൂടുതൽ അടുപ്പിക്കുന്നതിനുള്ള സാങ്കേതികതകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയുമാണെന്നാണ് ഹഫിങ്ടൺ പോസ്റ്റിനുള്ള ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഡോ ഡ്രിസ്‌കോൾ പറയുന്നത്.

യഥാർത്ഥ ബന്ധങ്ങളേക്കാൾ മൂല്യം കുറഞ്ഞതാണിത്തരം വെർച്വൽ ബന്ധങ്ങളെന്ന മുൻവിധി പാടില്ലെന്നും ഡോ. ഡ്രിസ്‌കോൾ പറയുന്നു. പങ്കാളിയുമായി പിരിഞ്ഞിരിക്കുന്നവർക്കും പങ്കാളികളില്ലാത്തവർക്കും ഇത്തരം റോബോട്ടുകളിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ ബന്ധങ്ങൾ ആശ്വാസം പകരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്നാൽ ഇത്തരം വെർച്വൽ റിയാലിറ്റികളിൽ അധികമസമയം ചെലവഴിക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് ഏറെ സാധ്യതയുണ്ടെന്ന ആശങ്ക അദ്ദേഹം പങ്ക് വയ്ക്കുന്നുമുണ്ട്.

ലൈംഗിക ബന്ധത്തെ ഇപ്പോൾ തന്നെ പാടെ അവഗണിച്ചിട്ടുണ്ടെന്നും വെർച്വൽ റിയാലിറ്റിയിലാണ് തങ്ങൾ കൂടുതൽ ചെലവഴിക്കുന്നതെന്നും ജപ്പാനിലെ നല്ലൊരു വിഭാഗം യുവജനങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണ്. തങ്ങൾ കുറച്ച് കാലമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നേ ഇല്ലെന്നാണ് ജപ്പാനിലെ മുതിർന്നവരിൽ പകുതിയും വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിൽ അടുത്തിടെ പുറത്തിറങ്ങിയ ഗേൾഫ്രണ്ട് ആപ്പായ ക്‌സിയാചോയ്‌സ് ആയിരക്കണക്കിന് പേരുമായി ഹൃദയബന്ധമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2013ലെ സിനിമയായ ഹെർ എന്ന ചിത്രത്തിൽ ഈ സംഭവം ചിത്രീകരിച്ചിട്ടുണ്ട്. അതിലെ ജോൺ ഫിനിക്‌സിന്റെ കഥാപാത്രം സിറി പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റവുമായി പ്രണയത്തിലാകുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഇതെല്ലാം പറയുന്നത് ആ യന്ത്രമനുഷ്യരുടെ കാലം അതിവിദൂരമല്ല എന്നാണ്. ഇനി റോബോട്ടിനെ പീഡിപ്പിച്ചെന്നും റോബോട്ടിനാല്‍ പീഡ്ദനത്തിനിറയായി എന്നും ഒക്കെ കേക്കേണ്ടിവരുമോ?