ഹൂതികൾ തൊടുത്ത മിസൈൽ മധ്യ ഇസ്രായേലിൽ, കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു

അഭിറാം മനോഹർ
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (10:14 IST)
യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ തൊടുത്ത മിസൈല്‍ ആദ്യമായി മധ്യ ഇസ്രായേലില്‍ പ്രവേശിച്ചു. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 6:35നായിരുന്നു ആക്രമണം. അതിര്‍ത്തി കടന്ന് മിസൈല്‍ ഇസ്രായേലില്‍ എത്തിയതോടെ ടെല്‍ അവീവിലും മധ്യ ഇസ്രായേലിലുടനീളവും സൈറണുകള്‍ മുഴങ്ങി. ഇതോടെ ജനങ്ങള്‍ സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലേക്ക് മാറുകയായിരുന്നു.
 
 ഇന്റര്‍ സെപ്റ്റര്‍ ഉപയോഗിച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വയലുകളിലും ഒരു റെയില്‍വേ സ്റ്റഷന് സമീപവും പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആളപായമില്ലെങ്കിലും 9 പേര്‍ക്ക് പരിക്കേറ്റു. പതിനൊന്നര മിനിറ്റില്‍ 1040 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന പുതിയ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരിയ വ്യക്തമാക്കി. ഇന്റര്‍ സെപ്റ്റര്‍ ഉപയോഗിച്ച് മിസൈല്‍ തകേത്തെന്നും എന്നാല്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഒരു ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
അതേസമയം ആക്രമണത്തിന് ഹൂതികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article