2000-2020 കാലത്ത് പഠിച്ചവരെ കൊണ്ട് പ്രയോജനമില്ല, ആധുനിക വിദ്യാഭ്യാസം അപ്രധാനമെന്ന് താലിബാൻ

ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (20:18 IST)
കഴിഞ്ഞ 20 വർഷത്തിനിടെ അഫ്‌ഗാനിസ്‌താനിലെ ഹൈസ്‌കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവരെ കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാൻ. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
മദ്രസാ വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം കുറവാണ്. അഫ്‌ഗാന്റെ ഭാവിക്ക് പ്രയോജനം ചെയ്യുന്ന മൂല്യങ്ങൾ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിവുന്ന അധ്യാപകരെ സര്‍വകലാശാലകള്‍ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍