നായക്കുട്ടിയ്ക്ക് വേണ്ടിയുള്ള തര്‍ക്കം: പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (14:27 IST)
ചിക്കാഗോയില്‍ നായക്കുട്ടിയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തില്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. നായക്കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് പതിനൊന്നുകാരന്‍ അയല്‍വാസിയായ ഒമ്പതുകാരിയുടെ നേര്‍ക്ക് നിറയൊഴിച്ചത്.

സംഭവത്തെപ്പറ്റി കൊല്ലപ്പെട്ട മക്കാലിയയുടെ മാതാവ് ലതാഷ ഡയര്‍ പറയുന്നതിങ്ങിനെ തന്റെ മകള്‍ വീടിന് പുറത്തിരുന്നു കളിയ്ക്കുകയായിരുന്നു. അപ്പോള്‍ അയല്‍വാസിയായ ആണ്‍കുട്ടി  തങ്ങളുടെ നായയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മകള്‍ പറ്റില്ലെന്ന് മറുപടി പറഞ്ഞതിനെ തുടര്‍ന്ന് ആണ്‍കുട്ടി അവളുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പിതാവ് ഉപയോഗിക്കുന്ന ചെറുതോക്ക് ഉപയോഗിച്ചാണ് ബാലന്‍ പെണ്‍കുട്ടിയെ വെടിവച്ചത്.