നാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തു നിന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രണ്ടാം സ്ഥാനത്തേക്ക് വീണു.
ചൈനീസ് പ്രസിഡന്റ് ഷി ജിംന്‍പിംഗ് പട്ടികയിൽ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്തായി. ഫോബ്സ് മാസികയാണ് പട്ടിക പുറത്തു വിട്ടത്.
വിവാദ നായകനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്താണ്. അതേസമയം, ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ 36മതാണ്.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 31മത് എത്തിയപ്പോള്‍ ജർമൻ ചാൻസലർ അംഗല മെർക്കൽ നാലാം സ്ഥാനത്തിന് അര്‍ഹമായി. ആമസോൺ തലവൻ ജെഫ് ബെസോസ് അഞ്ചാമതും ഫ്രാൻസിസ് മാർപാപ്പ ആറാമതുമാണ്.
മെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് (7), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ (12), ഫേസ്‌ബുക്ക് സ്ഥാപകന്‍ മാർക് സക്കർബർഗ്(13), ആലിബാബ തലവൻ ജാക്ക് മാ (21), ആപ്പിൾ സിഇഒ ടിം കുക്ക് (24) ടെസ്‌ല ചെയർമാൻ ഇലൻ മസ്ക് (25) എന്നിവരാണ് ആദ്യ 25ല്‍ എത്തിയ പ്രമുഖര്‍.
വൻ ജനസമ്മതിക്കൊപ്പം നോട്ടുനിരോധനം നടപ്പാക്കിയതും കാലാവസ്ഥാ പ്രശ്നത്തിൽ ശബ്ദമുയര്‍ത്തുന്നതുമാണ് മോദിക്ക് തുണയായത്. ലോകരാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ നീക്കം നടത്തുന്നതിനൊപ്പം മാവൊ സെദുങ്ങിനു ശേഷം ചൈനയുടെ ആരാധ്യപുരുഷൻ എന്ന നിലയിലേക്ക് എത്തിയതുമാണ് ഷി ജിംന്‍പിംഗിന് നേട്ടമായത്.