ഏറ്റവുമധികം പ്രതിഫലംപറ്റുന്ന സിനിമ താരങ്ങള്‍; ആദ്യ പത്തില്‍ മൂന്ന് ഇന്ത്യക്കാരും

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2015 (16:41 IST)
ഫോര്‍ബ്സ് മാസികയുടെ ലോകത്ത് ഏറ്റവുമധികം പ്രതിഫലംപറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്, അക്ഷയ് കുമാര്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ സല്‍മാന്‍ ഖാനും അമിതാഭ് ബച്ചനും എട്ടാം സ്ഥാനത്താണ്. 33.5 മില്യണ്‍ ഡോളറാണ് ബച്ചന്റെ ഏകദേശ ആസ്തി. പട്ടികയില്‍ ഒന്‍പതാം സ്ഥാനമുള്ള അക്ഷയ് കുമാറിന്റെ ആസ്തി 32.5 മില്യന്‍ ഡോളറാണ്.

റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍. 80 മില്യണ്‍ ഡോളറാണ് ഡൗണിയുടെ ആസ്തി. 50 മില്യണ്‍ ഡോളര്‍ ആസ്തിയുമായി ആക്ഷന്‍ ഹീറോ ജാക്കി ചാനാണ് രണ്ടാം സ്ഥാനത്ത്.  വിന്‍ ഡീസല്‍ മൂന്നാം സ്ഥാനത്തും ബ്രാഡ് ലി കൂപ്പര്‍ നാലാമതായും ഇടംപിടിച്ചു. ആദം സ്ലാന്‍ഡര്‍, ടോം ക്രൂസ് എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. മാര്‍ക്ക് വാള്‍ബെര്‍ഗ് ആണ് ഏഴാമത്.  പതിനെട്ടാം സ്ഥാനത്താണ് ഷാരൂഖ് ഖാന്‍. മുപ്പതാം സ്ഥാനത്ത് റണ്‍ബീര്‍ കപൂറും പട്ടികയില്‍ ഇടം കണ്ടെത്തി.