ശക്തമായ മൂടല്‍ മഞ്ഞ്; യുഎഇയില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (09:18 IST)
യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞ് രൂപപ്പെട്ടതിനാല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് രൂപം കൊണ്ടിട്ടുണ്ട്. പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ഒന്‍പത് മണി വരെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശമുള്ളത്. കനത്ത മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറയുന്ന സ്ഥലങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മൂടല്‍മഞ്ഞ് പ്രതീക്ഷിക്കപ്പെടുന്ന സ്ഥലങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article