ദുബൈയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഒക്‌ടോബര്‍ 2022 (17:52 IST)
ദുബായില്‍ യുവാവിന്റെ ആത്മഹത്യാശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. ദുബായിലെ ജബല്‍ അലിയിലാണ് സംഭവം. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് സ്വദേശി മുപ്പതുകാരനായ ബിലു കൃഷ്ണനാണ് മരിച്ചത്.

കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന ബിലു യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ബിലു താഴേക്ക് വീണത്. കഴിഞ്ഞവര്‍ഷം ആയിരുന്നു ബിലുവിന്റെ വിവാഹം. ഭാര്യ ലക്ഷ്മി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍