പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതില്‍ പ്രകോപിതനായി സ്‌കൂളിന് തീയിട്ട് യുവാവ്. ഈജിപ്തിലാണ് അസാധാരണമായ സംഭവം. ഈജിപ്തിലെ പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാര്‍ബിയ ഗവര്‍ണറേറ്റ് പൊലീസ് യുവാവിനെ നാല് ദിവസത്തേക്ക് ജയിലിലടച്ചു.
തന്റെ പ്രതിശ്രുത വധു പഠിക്കുന്ന സ്‌കൂളിനാണ് യുവാവ് തീയിട്ടത്. പ്രതിശ്രുത വധുവിനെ പരീക്ഷയില്‍ തോല്‍പ്പിച്ചത് സ്‌കൂള്‍ ആണെന്നാണ് യുവാവിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.
സ്‌കൂളില്‍ വലിയ രീതിയില്‍ തീ പടരുന്നു എന്ന വിവരം കിട്ടിയതോടെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ സംഘവും ഈജിപ്ഷ്യന്‍ സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും രണ്ട് മുറികളും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളും പൂര്‍ണമായി കത്തി നശിച്ചു.
പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതിന്റെ പ്രതികാരമായാണ് സ്‌കൂളിന് തീയിട്ടതെന്ന് പ്രതി സമ്മതിച്ചു. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തെ പരീക്ഷയിലാണ് പെണ്‍കുട്ടി തോറ്റത്. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.