വാക്ക വാക്ക ഗാനമാലപിച്ച് ഏവരുടെയും മനസില്‍ ഇടം പിടിച്ച ഷാക്കിറക്ക് ഫേസ്ബുക്കില്‍ ലൈക് 10 കോടി കവിഞ്ഞു. ഫേസ്ബുക്കില്‍ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ക്ക് ഇത്രയധികം ലൈക് ലഭിക്കുന്നത്.
‘ചരിത്രനേട്ടത്തില്‍ എത്തിച്ചതില്‍ ഞാന്‍ വിനയാന്വിതയാവുന്നു. സ്റ്റേജും ആരാധകരും തമ്മിലുള്ള അകലം കുറയ്ക്കുവാന്‍ എനിക്കും എന്നെപോലുള്ള കലാകാരന്‍മാര്‍ക്കും ഒരു പാലംപോലെ സഹായകരമാണ് ഫേസ്ബുക്ക് ’ എന്ന് ഗ്രാമി പുരസ്കാര ജേതാവും കൂടിയായ ഷാക്കിറ പറഞ്ഞു.